വീടിന് സമീപത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു, വയോധികന്‍ അറസ്റ്റില്‍

Published : May 15, 2026, 02:00 AM IST
elderly man arrested for assaulting minor girl in kozhikode

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്. എലത്തൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇയാള്‍ വീടിന് സമീപം വച്ച് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഷഹദ്, വിജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രുതി എന്നിവര്‍ ചേര്‍ന്ന് മമ്മദ് കോയയെ വെങ്ങാലിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'5000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റ്', ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി തട്ടിപ്പ്, പ്രതി പിടിയിൽ
പാർക്കിങ് തർക്കം, പദ്നാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി ഡ്രൈവറെ ആക്രമിച്ചു, രണ്ട് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ