ട്രെയിനിന് മുന്നിൽ ചാടി വയോധികൻ, ട്രെയിൻ പോകും വരെ ട്രാക്കിൽ കിടന്നു; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Published : May 20, 2025, 04:03 PM IST
ട്രെയിനിന് മുന്നിൽ ചാടി വയോധികൻ, ട്രെയിൻ പോകും വരെ ട്രാക്കിൽ കിടന്നു; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Synopsis

റെയിൽവേ പ്ലാറ്റ്ഫോമിന് അടുത്തേക്ക് എത്തുകയായിരുന്ന ഗുഡ് തീവണ്ടിക്ക് മുന്നിലേക്കാണ് വയോധികൻ എടുത്തു ചാടിയത്

പാലക്കാട് : ഒറ്റപ്പാലത്ത് ട്രെയിനിന് മുന്നിൽ ചാടിയ വയോധികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്. റെയിൽവേ പ്ലാറ്റ്ഫോമിന് അടുത്തേക്ക് എത്തുകയായിരുന്ന ഗുഡ് തീവണ്ടിക്ക് മുന്നിലേക്കാണ് വയോധികൻ എടുത്തു ചാടിയത്. ട്രാക്കിനുള്ളിൽ പെട്ട വയോധികൻ ട്രെയിൻ കടന്നു പോകുന്നത് വരെ ട്രാക്കിൽ തന്നെ കിടന്നു. ട്രെയിൻ കടന്നു പോയശേഷം എഴുന്നേറ്റ് പ്ലാറ്റ്ഫോമിലേക്ക് വരികയായിരുന്നു. വയോധികന് മാനസിക അസ്വസ്ഥതയുള്ളതായി സംശയിക്കുന്നു. കാൽമുട്ടിന് നിസ്സാരമായ പരിക്കേറ്റ വയോധികൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.  

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം