
ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് വൃദ്ധൻ മരിച്ചു. തൊടുപുഴ ഇളംദേശം സ്വദേശി ബഷീറാണ് മരിച്ചത്. നടക്കുന്നതിനിടെ കാൽതെന്നി സ്ലാബില്ലാത്ത ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയിലെ കമ്പി തലയിൽ തറച്ചായിരുന്നു മരണം.
തൊടുപുഴ നഗരത്തിലെ കിഴക്കേയറ്റത്ത് വൈകീട്ടോടെയായിരുന്നു അപകടം. ഭക്ഷണപ്പൊതിയുമായി നടന്ന് വരികയായിരുന്നു എഴുപത്തഞ്ചുകാരനായ ബഷീർ. കിഴക്കേയറ്റം കവലയിൽ വച്ച് ഭക്ഷണപ്പൊതി താഴെപ്പോയി. ഇത് കുനിഞ്ഞ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി സ്ലാബില്ലാത്ത ഓടയിലേക്ക് വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിച്ചു. നഗരത്തിൽ അല്ലറ ചില്ലറ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു ബഷീർ.
നഗരത്തിൽ പലയിടത്തും ഓടയ്ക്ക് മുകളിൽ സ്ലാബില്ലെന്ന വിമര്‍ശനം ഉയരുകയാണ്. അധികൃതരുടെ അനാസ്ഥകൊണ്ടുണ്ടായ മരണത്തിന് സർക്കാർ മറുപടി പറയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam