ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് നിഗമനം. ബിന്ദുവിനെ കമ്പി വടി കൊണ്ട് അടിച്ചു കൊന്നുവെന്നാണ് പൊലീസിൻ്റെ നി​ഗമനം.

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വെള്ളൂർ സ്വദേശി ബിന്ദു(58)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് നിഗമനം. ബിന്ദുവിനെ കമ്പി വടി കൊണ്ട് അടിച്ചു കൊന്നുവെന്നാണ് പൊലീസിൻ്റെ നി​ഗമനം. മൃതദേഹത്തിന് അടുത്ത നിന്ന് കമ്പി വടി കിട്ടിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)