കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസി കസ്റ്റഡിയിൽ

Published : Jun 05, 2023, 09:12 PM IST
കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസി കസ്റ്റഡിയിൽ

Synopsis

 70 വയസുകാരി കല്യാണി ആണ് മരിച്ചത്. വീട്ടിൽ തനിച്ചായിരുന്നു താമസം. അതേസമയം, കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അയൽവാസി രാജൻ കസ്റ്റഡിയിലുണ്ട്. 

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അയൽവാസിയായ രാജൻ കസ്റ്റഡിയിലുണ്ട്. 

വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 

മൂവാറ്റുപുഴയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു; ഒഴുക്കിൽ പെട്ടത് പെട്ടത് ഇന്നലെ വൈകിട്ട്

ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അയൽവാസികളിൽ നിന്ന് പൊലീസ് വിശദമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

അക്കൌണ്ടിൽ 50 ലക്ഷം ഉണ്ടെന്ന് അറിഞ്ഞു, അമ്മയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തി, പക്ഷെ ‘മിഷൻ മാലാമാൽ’ പാളി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി