
ഇടുക്കി: ഇടുക്കി മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് ജില്ലാ കോടതി. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ കൊല്ലുപ്പെട്ട സരോജിനി എന്ന 72 കാരിയുടെ സഹോദരി പുത്രനാണ്. 2021 ലാണ് സുനില്‍ കുമാർ കൊലപാതകം. 2021ലായിരുന്നു സ്വത്ത് തർക്കത്തിൻ്റെ പേരിൽ 72കാരിയായ സരോജിനിയെ സഹോദരിയുടെ മകൻ തീക്കൊളുത്തി കൊന്നത്. മുട്ടം കാക്കൊമ്പിൽ സരോജിനിയെന്ന വയോധിക, സഹോദരയുടെ മകൻ സുനിൽകുമാറിനൊപ്പമായിരുന്നു താമസിച്ചിരുന്നത് . ഇവരുടെ പേരിലുളള മുഴുവൻ ഭൂസ്വത്തും സുനൽകുമാറിന് നൽകാമെന്ന് സരോജിനി ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് സ്വത്ത് ഭാഗം വച്ചപ്പോൾ മറ്റ് സഹോരരിമാരുടെ മക്കൾക്ക് കൂടി നൽകിയതാണ് വൈര്യാഗ്യത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
ഇതേതുടർന്നായിരുന്നു കൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി. പാചക വാതക സിലിണ്ടർ തുറന്നിട്ടു. സരോജിനിയുടെ വാരിയെല്ലുകൾ ചവിട്ടി തകർത്തതായും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. അടുപ്പിൽ നിന്ന് തീയാളി, റബർ ഷീറ്റി കത്തിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു സുനിലിൻ്റെ മൊഴി. സംഭവസമയത്ത് സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്ത സുനിലിനെ പിന്നീട് തെളിവില്ലാത്തതിനാൽ വിട്ടയച്ചു. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വീടിന് തീപിടിച്ചാണ് സരോജിനി മരിച്ചതെന്ന് സ്ഥാപിക്കാൻ സുനിൽ തെളിവുണ്ടാക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam