പെരുമ്പാവൂരിൽ സീറ്റില്ല? എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക്; സ്ത്രീ പീഡനക്കേസിലെ നിരപരാധിത്വം തെളിയിക്കാൻ നീക്കം

Published : Mar 17, 2026, 10:06 PM IST
Eldhose Kunnappilly

Synopsis

പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചേക്കുമെന്ന സൂചനകൾക്കിടെ എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക് പോകാനൊരുങ്ങുന്നു. സ്ത്രീ പീഡനക്കേസിൽ നിരപരാധിത്വം ബോധിപ്പിക്കാനാണ് യാത്ര. സീറ്റ് ലഭിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാർട്ടി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: പെരുമ്പാവൂരിൽ സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ ദില്ലിയിലേക്ക് പോകാൻ എൽദോസ് കുന്നപ്പിള്ളി. സ്ത്രീ പീഡനക്കേസ് സംബന്ധിച്ച് തൻ്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് എൽദോസ് കുന്നപ്പിള്ളിയുടെ തീരുമാനം. സംസ്ഥാന നേതൃത്വം എൽദോസിന് അനുമതി നൽകിയിരുന്നു എങ്കിലും കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ എൽദോസ് നിലവിൽ ഇടം പിടിച്ചിട്ടില്ല. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും എൽദോസ് പറഞ്ഞു. സീറ്റ് ഇല്ലെങ്കിൽ പാര്‍ട്ടി വിട്ട് പോകുമെന്ന് പ്രചാരണം എൽദോസ് കുന്നപ്പിള്ളി തള്ളി.

സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എൽദോസ് കുന്നപ്പള്ളിയുടെ വീട്ടിലെത്തി യോഗം ചേർന്നു. ദില്ലിയിൽ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ ആദ്യ പ്രതികരണം. 10 വർഷം താൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിൽ അസാധ്യമായത് ചെയ്തു. സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും തന്റെ അയോ​ഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ഉത്തരവ് തിരുത്തി, മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സര്‍ക്കാര്‍
'നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി', സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ നാളെ മാധ്യമങ്ങളെ കണ്ടേക്കും