'മാര്‍ച്ചിനിടെ മര്‍ദ്ദിച്ചത് എസ്ഐ വിപിന്‍ ദാസ്'; ദൃശ്യങ്ങള്‍ പുറത്തുവിട്ട് എല്‍ദോ എബ്രഹാം എംഎല്‍എ

Published : Jul 24, 2019, 12:22 PM IST
'മാര്‍ച്ചിനിടെ മര്‍ദ്ദിച്ചത് എസ്ഐ വിപിന്‍ ദാസ്'; ദൃശ്യങ്ങള്‍ പുറത്തുവിട്ട് എല്‍ദോ എബ്രഹാം എംഎല്‍എ

Synopsis

എസ്ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എംഎല്‍എ പുറത്തുവിട്ടു.  സംഭവത്തിൽ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   

കൊച്ചി: തന്നെ മ‍ർദ്ദിച്ചത് സെൻട്രൽ എസ്ഐ വിപിന്‍ ദാസ് ആണെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. എസ്ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എംഎല്‍എ പുറത്തുവിട്ടു.  സംഭവത്തിൽ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ കഴിഞ്ഞദിവസം നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റത്. എറണാകുളം എസിപി കെ ലാൽജിയടക്കം മൂന്ന് പൊലീസുകാർക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായതെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. മാര്‍ച്ചിന്‍റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചെന്നും സിപിഐ ആരോപിക്കുന്നു. മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസ്സിലായത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല', നടക്കുന്നത് തെറ്റായ പ്രചാരണം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'