സ്വര്‍ണക്കടത്തും ലൈഫ് അഴിമതിയും പ്രചാരണ ആയുധം; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനം

Published : Nov 07, 2020, 04:10 PM IST
സ്വര്‍ണക്കടത്തും ലൈഫ് അഴിമതിയും പ്രചാരണ ആയുധം; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനം

Synopsis

തട്ടിപ്പും അഴിമതിയും പ്രചാരണ ആയുധമാക്കി തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാനാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്തത്. 

തിരുവനന്തപുരം: സ്വര്‍ണക്കടത്തും ലൈഫ് അഴിമതിയും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനം.  സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ തുറന്ന് കാട്ടി മുന്നോട്ട് പോകും. തട്ടിപ്പും അഴിമതിയും പ്രചാരണ ആയുധമാക്കി തെരഞ്ഞെടുപ്പിൽ മുന്നേറാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്തത്. 

സീറ്റ് തർക്കങ്ങൾ പ്രാദേശികമായി പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിര്‍ദ്ദേശം ഉയര്‍ന്നു, വെൽഫയർ പാർട്ടിയുമായി പ്രാദേശിക നീക്ക് പോക്ക് ഉണ്ടാക്കും. പ്രാദേശികമായി സഹകരിക്കാവുന്ന സംഘടനകളുമായി നീക്കുപോക്കാവാം എന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ. 

പി സി തോമസിൻ്റ പാർട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കില്ല. പകരം പി ജെ ജോസഫിൻറെ പാർട്ടിയിൽ ലയിച്ച ശേഷം അവരെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം 
 

PREV
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി