തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു, പലയിടത്തായി പോർവിളിയും സംഘർഷവും, തളിപ്പറമ്പിലും ധർമ്മടത്തും സ്ഥാനാർത്ഥികളെ തടഞ്ഞു

Published : Mar 29, 2026, 10:41 PM IST
Kerala Assembly Election 2026 Idukki

Synopsis

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ കണ്ണൂരിലും മലപ്പുറത്തും രാഷ്ട്രീയ സംഘർഷങ്ങൾ. വണ്ടൂരിൽ യുഡിഎഫ് ഘടകകക്ഷികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, കണ്ണൂരിലെ ധർമ്മടത്തും തളിപ്പറമ്പിലും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ പുകയുന്നു. മലപ്പുറത്ത് യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, കണ്ണൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു.

വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി അനിൽകുമാറിന്റെ പര്യടനത്തിനിടെയാണ് ലീഗ്-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉദിരംപൊയിലിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണം കോൺഗ്രസിലെ ഒരു വിഭാഗമാണെന്ന ആരോപണം നിലനിന്നിരുന്നു. കാലുവാരി എന്ന് ആരോപിച്ച്, പ്രചാരണത്തിനെത്തിയത് ലീഗ് പ്രവർത്തകര്‍ കോൺഗ്രസ് പ്രവര്‍ത്തുകരുമായി സംഘര്‍ഷമുണ്ടായി.

സംഘർഷം രൂക്ഷമായതോടെ സ്ഥാനാർത്ഥി എ.പി അനിൽകുമാർ വാഹനത്തിൽ നിന്നിറങ്ങാതെ മൈക്കിലൂടെ സംസാരിച്ച് വേഗത്തിൽ മടങ്ങി. അതേസമയം, തളിപ്പറമ്പ് മലപ്പട്ടത്ത് യുഡിഎഫിന്റെ എൽഇഡി വാൾ വഴിയുള്ള പ്രചരണം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതായി പരാതിയുയർന്നു. ഇത് ചോദ്യം ചെയ്ത യുഡിഎഫ് പ്രവർത്തകരായ അനസ് നമ്പറം, അബ്ദുൽ റസാഖ് എന്നിവർക്ക് മർദ്ദനമേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ബോധപൂർവ്വം അക്രമം അഴിച്ചുവിടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദിനെ തടഞ്ഞതായും പരാതിയുണ്ട്. അഞ്ചരക്കണ്ടി കൈതപ്രത്ത് വെച്ച് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനത്തിന് കുറുകെ സ്കൂട്ടി നിർത്തിയിട്ടാണ് തടസ്സമുണ്ടാക്കിയത്. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകനാണെന്ന് യുഡിഎഫ് ആരോപിച്ചു. പൊലീസ് ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തട്ടുകടയിൽ കയറി ഭീഷണിപ്പെടുത്തി, ബംഗാൾ സ്വദേശിയിൽ നിന്നും പണം തട്ടി, 'ഓട്ടോ രാജീവ്' പിടിയിൽ
മൂവാറ്റുപുഴയിലെ മത്സരം; കിഫ്ബിയും, വികസനവും ചർച്ചയാക്കി ഇടത്, മണ്ഡലം നിലനിർത്താൻ മാത്യു കുഴൽനാടൻ