
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ കടുത്ത പോരാട്ട ചൂടിലാണ്. സിറ്റിങ് എംഎൽഎ മത്സരിക്കുന്നു എന്നതിലുപരി കഴിഞ്ഞ അഞ്ച് വർഷമായി വാർത്തകളിൽ ഇടം പിടിച്ച വ്യക്തി കൂടിയാണ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ ഇടത് തരഗം ആഞ്ഞ് വീശിയ 2021ൽ മൂവാറ്റുപുഴയിൽ അത്രകണ്ട് ഏശിയില്ല. അന്ന് സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഐയുടെ എൽദോ എബ്രഹാമിനെ തോൽപ്പിച്ചാണ് മുവാറ്റുപുഴ മണ്ഡലത്തിൽ കുഴൽനാടൻ കാലെടുത്തുവെക്കുന്നത്.
സർക്കാരിനെതിരെ വിമർശനങ്ങളിൽ ഏർപ്പെടുന്ന കുഴൽനാടൻ സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതും, അതിൽ തള്ളിയതും കൊണ്ടതുമായ അപ്പീലുകളും വാർത്തകളിൽ ഇടം നേടിയിരുന്നു. സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ മണ്ഡലത്തിലെ വികസനം മനപൂർവ്വം വൈകിപ്പിച്ചെന്നും ജനം ഇതിന് മറുപടി പറയുമെന്നും വിജയം സുനിശ്ചിതമെന്നുമാണ് കുഴൽനാടൻ പറയുന്നത്.
വീണ്ടും രണ്ടാം അംഗത്തിനിറങ്ങുന്ന കുഴൽനാടന് വെല്ലുവിളിയുമായി എത്തുന്നത് സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായ എൻ അരുൺ ആണ്. കഴിഞ്ഞ തവണ കൈവിട്ടു പോയ പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാനായൽ അരുണിന് കാര്യങ്ങൾ എളുപ്പമാകും. നാട്ടുകാരനെന്നതും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയും ചലച്ചിത്ര, നാടക പ്രവർത്തനങ്ങളിലൂടെയും മണ്ഡലത്തിന് സുപരിചിതനാണെന്നതും അരുണിനും അനുകൂല ഘടകമാണ്. ജില്ലാ പഞ്ചായത്തിലേക്ക് വാളകം ഡിവിഷനിൽ നിന്നും മത്സരിച്ച് അരുൺ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2001ന് ശേഷം മണ്ഡലത്തിൽ മാറി മാറി ഇരു മുന്നണികളെയും തുണച്ചിരുന്നതും ഇത്തവണ ആവർത്തിക്കുകയാണെങ്കിൽ എൻ അരുണിന് സാധ്യതയേറും.
ഇടത് സർക്കാരിന്റെ കിഫ്ബി പദ്ധതിയിലെ അഴിമതി ആരോപണവും മൂവാറ്റുപുഴയിലെ വികസനവും ഉന്നയിച്ച്, കുഴൽനാടനെതിരെ ശക്തമായ പ്രചാരണായുധമാക്കിയാണ് എൽഡിഎഫ് കളം പിടിക്കുന്നത്. മണ്ഡലത്തിൽ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചു നടത്തിയ വികസനത്തിൽ എംഎൽഎയുടെ പങ്ക് വ്യക്തമാക്കണമെന്നും ഇടതു പക്ഷം ആവർത്തിക്കുന്നുണ്ട്. കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്നും ആരോപണമുണ്ട്. കിഫ്ബി ഫണ്ടിൽ തീർത്ത നാലുവരി പാതിയും അതിനെ ചൊല്ലിയുള്ള തർക്കങ്ങളും ഇതിനോടകം മണ്ഡലത്തിൽ വിവാദങ്ങൾക്ക് ഇടംപിടിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ ഹാട്രിക്ക് വിജയം നേടിയ വ്യയക്തിയായിരുന്നു ജോണി നെല്ലൂർ. 1991ലും,1996 ലും, 2001ലും മൂവാറ്റുപുഴയെ പ്രതിനിധീകരിച്ച് നിയമസഭയിൽ. ആ വിജയം കോൺഗ്രസിന് തന്നെ ഗ്ലാമർ നൽകിയ വിജയമായിരുന്നു. കേരളാ കോൺഗ്രസ് എം നേതാവായ നെല്ലൂർ പീന്നീടുണ്ടായ പാർട്ടിയുടെ ഇടത് ലയനത്തിൽ കോൺഗ്രസ് വിട്ടു.
ക്രൈസ്തവ വോട്ട് ഷെയർ കൂടുതലുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. മുസ്ലീം സമുദായത്തിനും ഹിന്ദു വോട്ടകളും ഇവിടെ നിർണ്ണായകമാകും. കോൺഗ്രസിലെ മാത്യു കുഴൽനാടൻ 64,425 വോട്ടുകൾ നേടി വിജയിച്ചു. സി പി ഐയിലെ എൽദോ എബ്രഹാമിന് 58,264 വോട്ടുകളും, ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. സി. എൻ. പ്രകാശ് 13,535 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി ജിജി ജോസഫ് 7,527 വോട്ടുകളും നേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam