എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ; കളക്ടര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്നു

Published : Nov 05, 2025, 04:02 PM ISTUpdated : Nov 05, 2025, 04:08 PM IST
Chief Election Officer

Synopsis

തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈൻ യോഗം ചേര്‍ന്നു.തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈൻ യോഗം ചേര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈനിൽ യോഗം ചേര്‍ന്നത്.  തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കാമെന്ന് മുഖ്യതെരഞ്ഞെുപ്പ് ഓഫീസര്‍ അറിയിച്ചു. മറ്റു ജീവനക്കാരെ ബിഎൽഒമാരാക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ജില്ലാകളക്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ യോഗത്തിൽ നിർദ്ദേശം നൽകി.

തദ്ദേശപൊതുതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമുണ്ടാകാത്ത രീതിയിൽ വേണം വോട്ടർപട്ടിക തീവ്രപരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാകളക്ടർമാരോട് ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി മറ്റ് ജീവനക്കാരെ ജില്ലാകളക്ടർമാർക്ക് ബിഎൽഒമാരായി നിയമിക്കുന്നതിന് തടസമൊന്നുമില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ യോഗത്തിൽ പറഞ്ഞു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തിപ്പും. അവ രണ്ടും തടസ്സമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. തദ്ദേശതെരഞ്ഞെടുപ്പും തീവ്ര വോട്ടർപട്ടിക പരിശോധനയും തടസം കൂടാതെ നടത്താനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർമാർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ 14 ജില്ലകളിലെയും കളക്ടർമാർ പങ്കെടുത്തു.

 

ആശയക്കുഴപ്പമുണ്ടാക്കി ഉത്തരവുകള്‍

 

ബിഎൽഒമാരെ പൂര്‍ണമായും തീവ്ര വോട്ടര്‍ പരിഷ്കരണത്തിലേ്ക്ക് മാറ്റണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ ആദ്യ ഉത്തരവിറക്കി. എന്നാൽ, തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് ബാധകമല്ലെന്ന് പിന്നാലെ മാറ്റി. തെര‍ഞ്ഞെടുപ്പ് ജോലിയുള്ള ആരെയും ബിഎൽഒ മാരാക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഉത്തരവിട്ടു. കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ വ്യത്യസ്ത ഉത്തരവുകള്‍ കണ്ട് കളക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലായി. ഇതിനിടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഒാണ്‍ലൈനായി യോഗം വിളിച്ചത് ബിഎൽഒ മാരെ മാറ്റുമ്പോള്‍ അതാത് ബൂത്തിലോ സമീപത്തെ ബൂത്തിലോയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയാണ് പകരം നിയോഗിക്കേണ്ടത് . സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്ലെങ്കിൽ അങ്കണവാടി വര്‍ക്കര്‍, കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകര്‍ തുടങ്ങിയവരെ നിയോഗിക്കാം. പക്ഷേ സര്‍ക്കാര്‍ ജീവനക്കാരെ കിട്ടാനില്ലെന്ന മുഖ്യതെര‍ഞ്ഞെടുപ്പ് ഒാഫീസറെ രേഖാമൂലം അറിയിക്കണം .പകരമെത്തുന്നവര്‍ക്ക് എസ്ഐആറിൽ പരിശീലനമുണ്ടാകുമോയെന്നതിൽ ലളിതമായ പ്രക്രിയ ആണെന്നും വലിയ പരിശീലനത്തിന്റെ ആവശ്യമില്ലെന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളുടെ മറുപടി .

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്