'കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി'; ഉദുമ എംഎൽഎക്കെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍

Published : Jan 08, 2021, 02:42 PM ISTUpdated : Jan 08, 2021, 03:13 PM IST
'കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി'; ഉദുമ എംഎൽഎക്കെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍

Synopsis

കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് സിപിഎം എംഎൽഎയുടെ ഭീഷണി. കളക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ പറയുന്നു. 

കാസർകോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിംഗ് ഉദ്യോഗസ്ഥനെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി ആരോപണം. കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ കെഎം ശ്രീകുമാറാണ് ആരോപണം ഉന്നയിച്ചത്. കെ കുഞ്ഞിരാമൻ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസർ ആരോപിക്കുന്നു. 

കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് സിപിഎം എംഎൽഎയുടെ ഭീഷണി. തെരഞ്ഞെടുപ്പ് ദിവസം ഉച്ചമുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് സംഭവം. കളക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഇതിൻ്റെ തെളിവുകൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും  പ്രിസൈഡിംഗ് ഓഫീസർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഉദ്യോഗസ്ഥൻ അനുഭവം പങ്കുവച്ചത്. കാസർകോട് ബേക്കൽ കോട്ടക്കുടത്ത് ആലക്കോട് ആയിരുന്നു ബൂത്ത്. 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ