യുഡിഎഫ് പോസ്റ്ററില്‍ കരി ഓയിലൊഴിച്ചു, സുരേഷ് ഗോപിയുടെ കട്ടൗട്ട് അഴിപ്പിച്ചു; തെര. ഉദ്യോഗസ്ഥരുമായി തര്‍ക്കം

Published : Apr 04, 2024, 11:09 AM IST
 യുഡിഎഫ് പോസ്റ്ററില്‍ കരി ഓയിലൊഴിച്ചു, സുരേഷ് ഗോപിയുടെ കട്ടൗട്ട് അഴിപ്പിച്ചു; തെര. ഉദ്യോഗസ്ഥരുമായി തര്‍ക്കം

Synopsis

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, സബ് കളക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പൊതുസ്ഥവലത്ത് പോസ്റ്ററെന്ന് കാണിച്ച് കരി ഓയിലൊഴിച്ച് പോസ്റ്റര്‍ നശിപ്പിച്ചത്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമായി. 

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂരില്‍ ഉദ്യോഗസ്ഥരും യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം.  പൊതുസ്ഥലത്ത് പോസ്റ്ററൊട്ടിച്ചുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, സബ് കളക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പൊതുസ്ഥവലത്ത് പോസ്റ്ററെന്ന് കാണിച്ച് കരി ഓയിലൊഴിച്ച് പോസ്റ്റര്‍ നശിപ്പിച്ചത്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമായി. 

തങ്ങളുടെ ബോര്‍ഡ് മാത്രം കരിയടിച്ചു എന്ന ആക്ഷേപവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവും നടത്തി. 

ഇതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കട്ടൗട്ടും ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചു. എന്നാല്‍ കട്ടൗട്ട് പൊതുസ്ഥലത്തല്ല, സ്വകാര്യസ്ഥലത്താണെന്ന് വാദിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൂറ്റൻ കട്ടൗട്ട് വീണ്ടും സ്ഥാപിച്ചു. 

ബിജെപി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അനുവാദം ഉണ്ടെങ്കില്‍ അത് കാണിക്കാൻ ബിജെപി പ്രവര്‍ത്തകരോട് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Also Read:- 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും'; എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് സുകുമാരൻ നായർ
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ