കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി ' ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകും'

Published : Apr 04, 2024, 10:34 AM ISTUpdated : Apr 04, 2024, 10:38 AM IST
കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി  '  ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകും'

Synopsis

ഇ ഡി ചോദ്യം ചെയ്യട്ടെ എന്ന് ബിജു,സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന് ഇന്നലെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല

എറണാകുളം:  കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജറായി.ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും  ബിജു മാധ്യമങ്ങളോട് പറഞ്ഞു.കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ  ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്

ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ്  ചുമതല വഹിക്കുന്നതിനാൽ ഇന്നലെ  ഹാജരാകാൻ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്. എം എം വർഗീസിന്റെ കാര്യത്തിലുള്ള തുടർനടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇഡി വ്യക്തമാക്കി.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും