തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു

Published : Nov 03, 2025, 08:53 PM IST
Election

Synopsis

സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ദേശീയ, സംസ്ഥാന പാർട്ടികൾക്കും രജിസ്റ്റർ ചെയ്ത മറ്റു പാർട്ടികൾക്കും ചിഹ്നങ്ങൾ നൽകിയിട്ടുണ്ട്.  

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വെബ്  സൈറ്റിൽ  www.sec.kerala.gov.in  പരിശോധിക്കാം. രാഷ്ട്രീയപാർട്ടികൾക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാർട്ടികളെ പട്ടിക ഒന്നിലും, ആറ് കേരള സംസ്ഥാന പാർട്ടികളെ പട്ടിക രണ്ടിലും ഉൾപ്പെടുത്തിയാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങളാണ് ആ പാർട്ടികൾക്ക് നൽകിയിട്ടുള്ളത്. മൂന്നാംപട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലൊസംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.

പട്ടികനാലിലുള്ള 74സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായരാഷ്ട്രിയ പാർട്ടികൾക്ക് മുൻഗണനാഅടിസ്ഥാനത്തിൽ സ്വതന്ത്ര ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്.സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ മറ്റേതെങ്കിലും സ്ഥാനാർത്ഥികൾക്ക് പട്ടിക 4-ൽ നിന്ന് ഒരു ചിഹ്നം നൽകും. ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി ( ചൂല്) ,ബഹുജൻ സമാജ് പാർട്ടി ( ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (പുസ്തകം) എന്നിവർക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദൾ  (സെക്യുലർ) ( തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ),  ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) ( രണ്ടില), കേരളകോൺഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു. 

മൂന്നാം പട്ടികയിൽ ഉള്ള പാർട്ടികളും അവർക്ക് അനുവദിച്ച ചിഹ്നം 

ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) (തൊപ്പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്(സിംഹം), ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (പൂക്കളും പുല്ലും), ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) (മൺപാത്രം) , സിപിഐ (എംഎൽ) റെഡ് സ്റ്റാർ (മണി) , കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി സെൻട്രൽ കൗൺസിൽ (സിപി ജോൺ  വിഭാഗം) (നക്ഷത്രം),  കോൺഗ്രസ് (സെക്യുലർ) (കായ്ഫലമുള്ള തെങ്ങ്), ദ്രാവിഡ മുന്നേറ്റ കഴകം (ഉദയസൂര്യൻ), ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) (ത്രാസ്), ജനതാദൾ (യുണൈറ്റഡ്) (അമ്പ് ), ജനാധിപത്യ കേരള കോൺഗ്രസ് (സ്കൂട്ടർ), കേരള കോൺഗ്രസ് (ബി) (ബസ്), കേരള കോൺഗ്രസ് (ജേക്കബ്) (ബാറ്ററി ടോർച്ച്), ലോക് ജനശക്തി പാർട്ടി (എൽജെപി) (ബംഗ്ലാവ്), മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) (ഫ്ളാഗ്), നാഷണൽ സെക്കുലർ കോൺഫറൻസ് (ഗ്ലാസ് ടംബ്ലർ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ക്ലോക്ക് ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ (ടർഹയൂതുന്ന പുരുഷൻ), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) (ബോട്ട്), രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്), രാഷ്ട്രീയ ലോക് ദൾ പാർട്ടി (കൈപ്പമ്പ്), രാഷ്ട്രീയ ലോക് സമത പാർട്ടി (സീലിംഗ് ഫാൻ), റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(ഫുട്ബോൾ), സമാജ്‌വാദി പാർട്ടി (എസ് പി) (സൈക്കിൾ), ശിവസേന (എസ്എസ്) (വില്ലും അമ്പും), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) (കണ്ണട), ട്വന്റി 20 പാർട്ടി (മാങ്ങ), വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ (ഗ്യാസ് സിലിണ്ടർ)

 

പട്ടിക നാലിലെ സ്വതന്ത്ര ചിഹ്നങ്ങളും ബ്രാക്കറ്റിൽ മുൻഗണനാടിസ്ഥാനത്തിൽ ചിഹ്നങ്ങൾ ലഭിച്ച രാഷ്ട്രീയപാർട്ടികളും ചുവടെ.

അലമാര, ആന്റിന, ആപ്പിൾ(കേരള ജനപക്ഷം (സെക്യുലർ) ), കോടാലി, ബലൂൺ, ബെഞ്ച്, ബ്ളാക്ക് ബോർഡ്(മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)  (റെഡ് ഫ്ലാഗ്) , ബോട്ടിൽ, ബ്രീഫ്കേസ്, ബ്രഷ്, ബക്കറ്റ്, ക്യാമറ, മെഴുകുതിരികൾ, കാർ, കാരം ബോർഡ്, കാരറ്റ്, കൈവണ്ടി, കസേര(ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ), ചെണ്ട(കേരള പ്രവാസി അസോസിയേഷൻ), കോട്ട്, ശംഖ് (കേരള ജനപക്ഷം), ക്രിക്കറ്റ് ബാറ്റ് ( കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്-മാർക്സിസ്റ്റ്)) , വിളവെടുക്കുന്ന കർഷകൻ (ഇന്ത്യൻ ജസ്റ്റിസ് ഡെമോക്രാറ്റിക് പാർട്ടി)  , കപ്പുും സോസറും, വൈദ്യുത ബൾബ്, ഇലക്ട്രിക് സ്വിച്ച്, എരിയുന്ന പന്തം, ഓടക്കുഴൽ (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി) , ഗ്യാസ് സ്റ്റൗ, മുന്തിരിക്കുല(ഇന്ത്യൻ ക്രിസ്ത്യൻ ഫ്രണ്ട്), ഹാർമോണിയം, ഹെൽമെറ്റ്, ഹോക്കി സ്റ്റിക്കും പന്തും, കുടിൽ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യ)  , മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, ജീപ്പ് (ന്യൂ ലേബർ പാർട്ടി), കെറ്റിൽ, പട്ടം (ഭാരതീയ നാഷണൽ ജനതാദൾ), ലാപ്ടോപ്പ്,എഴുത്ത്പെട്ടി, താഴും താക്കോലും (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ), മൊബൈൽ ഫോൺ (പ്രവാസി നിവാസി പാർട്ടി), പൈനാപ്പിൾ, കലപ്പ (സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ) , പ്രഷർ കുക്കർ, തീവണ്ടി എഞ്ചിൻ, മോതിരം, റോസാപൂവ് (ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ)), റബ്ബർ സ്റ്റാമ്പ്, കത്രിക, തയ്യൽമെഷീൻ (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)) , കപ്പൽ, സ്ലേറ്റ്, സ്റ്റെതസ്കോപ്പ്, സ്റ്റൂൾ, മേശ, ടേബിൾഫാൻ (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി) , മേശവിളക്ക്, ടെലിഫോൺ (ഭാരതീയ ജനശബ്ദ് (ബിജെഎസ്)) , ടെലിവിഷൻ (കേരള ഡെമോക്രാറ്റിക് പാർട്ടി),  ടെന്നീസ് റാക്കറ്റ്, പെരുമ്പറ (സമാജ്‌വാദി ജന പരിഷത്ത്) , പമ്പരം, വൃക്ഷം (ഇന്ത്യൻ ലേബർ പാർട്ടി (അംബേദ്കർ ഫൂലെ)) , ട്രംപറ്റ്,  കോർത്തിരിക്കുന്ന രണ്ടു വാൾ (ഭാരതീയ ജവാൻ കിസാൻ പാർട്ടി(ബിജെകെപി)), രണ്ട് വാളും ഒരു പരിചയും (ഹിന്ദുസ്ഥാൻ നാഷണൽ പാർട്ടി) ,കുട, വയലിൻ, പമ്പ്, ടാപ്പ്, വിസിൽ (സ്വരാജ് ഇന്ത്യ പാർട്ടി) , ജന്നൽ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും