ടിപ്പര്‍ ലോറി വൈദ്യുത ലൈനില്‍ തട്ടി; ഷോക്കേറ്റ് യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Published : Jun 03, 2020, 12:17 PM IST
ടിപ്പര്‍ ലോറി വൈദ്യുത ലൈനില്‍ തട്ടി; ഷോക്കേറ്റ് യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Synopsis

മണ്ണ് ഇറക്കുന്നതിനിടെ ടിപ്പർ ലോറി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്ത്  കൊടക്കൽ ബീരാഞ്ചിറയിൽ രണ്ട് പേര്‍ക്ക് ഷോക്കേറ്റു. ഷോക്കേറ്റ ഒരു യുവാവ് മരിച്ചു.  പട്ടാമ്പി ചൂരക്കോട് സ്വദേശി മുഹമ്മദ് ബഷീർ (27) ആണ് മരിച്ചത്. ടിപ്പർ ലോറി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

മണ്ണ് ഇറക്കുന്നതിനിടെ ടിപ്പർ ലോറി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റ് സാരമായി പൊള്ളലേറ്റ ടിപ്പര്‍ തൊഴിലാളിയായ യുവാവിനെ തിരൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച  മുഹമ്മദ് ബഷീറിന്‍റെ  മൃതദേഹം കൊടക്കൽ ആശുപത്രിയിൽ. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More: ചെങ്ങന്നൂരില്‍ ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം