ഗുഡ്സ് ട്രെയിനിന് മുകളിൽ നിന്ന് ഷോക്കേറ്റത് പാളം മുറിച്ചു കടക്കുന്നതിനിടെ; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Published : Sep 16, 2025, 05:58 PM ISTUpdated : Sep 16, 2025, 06:33 PM IST
അദ്വൈത്

Synopsis

കോട്ടയം വൈക്കം റോഡ് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിന് മുകളിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആർ അദ്വൈത് ആണ് മരിച്ചത്

കോട്ടയം: കോട്ടയം വൈക്കം റോഡ് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിന് മുകളിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആർ അദ്വൈത് ആണ് മരിച്ചത്. 18 വയസായിരുന്നു. ഈ മാസം 9 നാണ് ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി പാളം കടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഷോക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ അദ്വൈത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. കടുത്തുരുത്തി പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്നു അദ്വൈത്.

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ