വൈദ്യുതി നിയന്ത്രണവും വേനൽമഴയും തുണച്ചു, ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

Published : May 11, 2024, 12:43 PM ISTUpdated : May 11, 2024, 12:51 PM IST
വൈദ്യുതി നിയന്ത്രണവും വേനൽമഴയും തുണച്ചു, ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

Synopsis

 ഇന്നലത്തെ ആകെ ഉപയോഗം  98.83 ദശലക്ഷം യൂണിറ്റ്. പീക്ക് ആവശ്യകതയും അയ്യായിരം മെഗാവാട്ടിനു  താഴെ എത്തി  

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. ഒന്നര മാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെയെത്തി. ഇന്നലത്തെ ആകെ ഉപയോഗം 98.83 ദശലക്ഷം യൂണിറ്റാണ്. പീക്ക് ടൈം ആവശ്യകതയും അയ്യായിരം മെഗാവാട്ടിന് താഴെയെത്തി. ഇന്നലെത്തെ പീക്ക് ആവശ്യം 4976 മെഗാവാട്ടാണ്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണവും വിവിധ ഇടങ്ങളിൽ വേനൽ മഴ പെയ്തതുമാണ് ഉപഭോഗം കുറയാൻ കാരണം

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. പ്രാദേശിക തലത്തിൽ മേഖല തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലെ വിലയിരുത്തൽ. വേനൽ മഴ പെയ്തു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണ വിധേയമായി.
നിലവിലുള്ള മേഖല നിയന്ത്രണം വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ഒഴിവാക്കും. അതിവേഗത്തിൽ പ്രതിദിന വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിൽ താഴെ എത്തിക്കുകയും പീക്ക് ആവശ്യകത അയ്യായിരം മെഗാവാട്ടിന് താഴെ എത്തിക്കുകയുമാണ് ലക്ഷ്യം

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'