വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

Published : Nov 02, 2023, 05:18 PM ISTUpdated : Nov 02, 2023, 05:36 PM IST
 വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

Synopsis

യൂണിറ്റിന് 20 പൈസയാണ് കൂട്ടിയത്. 50 യൂണിറ്റിന് മുകളിലാണ് വർദ്ധനവ്. 

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനം വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. നിലവിൽ പരമാവധി  20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.

നിയമപരമായി കൗണ്ടിം​ഗ് പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയത്; മറ്റ് ഇടപെടൽ ഉണ്ടായില്ല; ദേവസ്വം ബോർഡ് പ്രസിഡന്‍റ്

 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം