
തിരുവനന്തപുരം:സംസ്ഥാനത്ത് ജുലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണി്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചത്. ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന നിലക്കുള്ള നിര്‍ദ്ദേശങ്ങൾ റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചു.
നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്‍റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്. ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും. വാണിജ്യ വ്യവസായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധിക ഭാരം ഗാര്‍ഹിക ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുരുതെന്ന ആവശ്യം റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിലുയര്‍ന്നിരുന്നു, അടുത്തിടെ സർചാർജ്ജ് കൂടിയതിൻറെ ഷോക്കിലിരിക്കെയാണ് ജനത്തിന് മേൽ അടുത്ത ഇരുട്ടടിവരുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam