Latest Videos

കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; മൂന്ന് ദിവസം സർവെ, അന്തിമ റിപ്പോർട്ട് ജൂലൈ 9ന്

By Web TeamFirst Published May 23, 2024, 8:20 AM IST
Highlights

കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണൽ.

തിരുവനന്തപുരം: കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണൽ. ഈ മാസം 25 വരെയാണ് സർവ്വെ. 

മൂന്ന് തരത്തിലാണ് കണക്കെടുപ്പ്. മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് മെത്തേഡിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് മെത്തേഡിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് മെത്തേഡിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കി ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് ജൂലൈ 9ന് സമര്‍പ്പിക്കും.

2023 ലെ കണക്കെടുപ്പില്‍ (ബ്ലോക്ക് കൗണ്ട്) കേരളത്തില്‍ 1920 ആനകള്‍ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനം വകുപ്പ് ഉദ്യോഗസ്ഥരാണ് 2023 ലെ കണക്കെടുപ്പില്‍ പങ്കാളികളായത്. ഇക്കൊല്ലത്തെ കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പരിശീലനം നൽകിയിരുന്നു.

റോഡിന് ഇരുവശവും ആനക്കൂട്ടം, അതിരപ്പള്ളിയിൽ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; അദ്ഭുതകരമായ രക്ഷപ്പെടൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!