
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. മുണ്ടൂർ നൊച്ചുളേളി സ്വദേശികളാണ് ഇവർ ഇവരൊരുക്കിയ വൈദ്യുത കെണിയിൽ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി വെച്ചതെന്ന് പ്രതികൾ മൊഴി നൽകി. ചൊവ്വാഴ്ച രാത്രിയാണ് കെണി വച്ചത്. വൈദ്യുത കെണിയിൽ കുടുങ്ങി പിടിയാന ചരിഞ്ഞതോടെ നാട്ടിൽ നിന്ന് പ്രതികൾ മുങ്ങിയിരുന്നു. നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണി വച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.
ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെയാണ് പിടിയാന വൈദ്യുത ഷോക്കേറ്റ് ചെരിഞ്ഞത്. വന്യജീവി ശല്യം രൂക്ഷമായതിനാൽ രാത്രി 7 മണിക്ക് ശേഷം നാട്ടുകാർ പുറത്തിറങ്ങാറില്ല. ഈ സമയം കണക്കാക്കിയാണ് ഇവർ പാടത്ത് കെണിയൊരുക്കിയത്. മുണ്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam