Latest Videos

മെഡിക്കൽ കോളേജ് ആക്രമണ കേസ്; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

By Web TeamFirst Published Sep 15, 2022, 9:12 AM IST
Highlights

ഐപിസി 333 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് അധികമായി ചുമത്തിയത്. പൊതുസേവകനെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ഈ വകുപ്പ് കൂടി ചുമത്തിയത്. പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി

കോഴിക്കോട്: പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി വിധി പറയാനിരിക്കെയാണ് പൊലീസിന്റെ നിർണായക നീക്കം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ അടക്കം അഞ്ച് പേരാണ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. 

ഡിവൈഎഫ്ഐക്കാരായ പ്രതികൾ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും പണത്തിന് വേണ്ടി നിലനിൽക്കുന്നവരല്ലെന്നും ജാമ്യം അനുവദിക്കണമെന്നുംപ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പ്രതികൾ കുറ്റം ചെയ്തുവെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. പ്രതികളിൽ നിന്നും പ്രതികളുടെ അഭിഭാഷകരിൽ നിന്നും തന്റെ കക്ഷിക്കും തനിക്കും ഭീഷണിയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും വാദിഭാഗം ആവശ്യപ്പെട്ടു.

'ഡിവൈഎഫ്ഐക്കാരായ പ്രതികൾ സമൂഹത്തിന് നന്മ ചെയ്യുന്നവര്‍; ജാമ്യം നൽകണം'; മെഡി. കോളേജ് കേസിൽ പ്രതിഭാഗം

 അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേയാണ് ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് ഇപ്പോൾ കേസെടുത്തത്. 

click me!