
തൃശ്ശൂർ: പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു. കൊറ്റംകുളം വൻപറമ്പിൽ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീഅയ്യപ്പൻ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പിൽ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്. പാപ്പാൻമാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനിടെ വൈകീട്ട് 5:40ഓടെയാണ് ആനയെ തളച്ചത്.സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന് ശേഷം ആനയെ എഴുന്നള്ളിക്കാതെയാണ് പകൽപ്പൂരം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam