നിലമ്പൂര്‍ എംഎസ്‍പി ക്യാമ്പിന്‍റെ ചുറ്റുമതില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു; രാത്രി ആശങ്കയാണെന്ന് പരാതി

Published : Apr 06, 2024, 05:28 PM IST
നിലമ്പൂര്‍ എംഎസ്‍പി ക്യാമ്പിന്‍റെ ചുറ്റുമതില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു; രാത്രി ആശങ്കയാണെന്ന് പരാതി

Synopsis

മതിലിന് സമീപം ചാലിയാറിന്‍റെ തീരത്തായി കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്. ഇക്കാരണം കൊണ്ടുതന്നെ രാത്രിയായാൽ ക്യാമ്പിൽ നിന്ന്  പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് എംഎസ്പി അധികൃതർ പറയുന്നു

മലപ്പുറം: നിലമ്പൂര്‍ എംഎസ്പി ക്യാമ്പിന്‍റെ ചുറ്റുമതില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മതിലിന്‍റെ നാല്‍പത് മീറ്ററിലേറെ ഭാഗമാണ് ഇന്ന് പുലര്‍ച്ചെയോടെ ആനക്കൂട്ടം തകര്‍ത്തത്. മുകളില്‍ കമ്പിവല തീര്‍ത്ത് രണ്ടാള്‍ പൊക്കത്തില്‍ പണിത മതിലാണ് ആനകള്‍ തകര്‍ത്തിരിക്കുന്നത്. 

മതിലിന് സമീപം ചാലിയാറിന്‍റെ തീരത്തായി കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്. ഇക്കാരണം കൊണ്ടുതന്നെ രാത്രിയായാൽ ക്യാമ്പിൽ നിന്ന്  പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് എംഎസ്പി അധികൃതർ പറയുന്നു. മൂന്നൂറോളം പൊലീസുകാരും ഇലക്ഷൻ ഡ്യൂട്ടിക്കായി എത്തിയ  ഉദ്യോഗസ്ഥരുമാണ് ക്യാമ്പിൽ കഴിയുന്നത്.

Also Read:- കോഴിക്കോട്ട് ബാലവിവാഹം; 15 വയസുള്ള പെൺകുട്ടിയെന്ന് മൊഴി, യുവാവിനെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റതിന് മനോവിഷമം; ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ, ഒറ്റ ദിവസം കൊണ്ട് നേടിയത് 11.53 കോടി രൂപ