ആനകളുടെ തലപൊക്ക മത്സരം; വനം വകുപ്പ് കേസെടുത്തു

By Web TeamFirst Published Mar 23, 2021, 7:25 AM IST
Highlights

തലപൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാൻ പോകുകയും ചെയ്തു. ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്.

തൃശൂർ: ആനകളുടെ തലപൊക്ക മത്സരം നടത്തിയതിനെതിരെ വനംവകുപ്പ് കേസെടുത്തു. പുറനാട്ടുക്കര ദേവിതറ ശ്രീഭദ്ര ഭഗവതി ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാർക്കെതിരെയാണ് തലപൊക്ക മത്സരം നടത്തിയതിന് തൃശൂർ സോഷ്യൽ ഫോറെസ്റ്ററി വിഭാഗം കേസെടുത്തത്. 

കോട്ടയം ഭാഗത്തുള്ള പാമ്പാടി രാജൻ എന്ന പ്രസിദ്ധമായ ആനയുടെ പാപ്പാൻ മാരായ പെരുമ്പാവൂർ പറമ്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്, ചാലക്കുടി പോട്ട വി ല്ലേജിൽ ഞാറക്കൽ വീട്ടിൽ സജീവൻ എന്നിവരുടെ പേരിലും തൃശൂരിലുള്ള നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ പാപ്പാന്മാനമ്മരായ പാലക്കാട് കൊല്ലംകോട് മാമനീ വീട്ടിൽ ചന്ദ്രൻ,  ചിറ്റൂർ പാറക്കുളം ദേശം മീനികോഡ് വീട്ടിൽ മനോജ്  എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തലപൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാൻ പോകുകയും ചെയ്തു. ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്.
ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012 ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. കേസന്വേഷണം പൂർണമാകുന്നത് വരെ ആനകളെ പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതിൽ നിന്നും പാപ്പാന്മാരെ വനം വകുപ്പ് വിലക്കിയിട്ടുണ്ട്.  

click me!