പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം,തിരിഞ്ഞു നോക്കാതെ വനംവകുപ്പ്

Published : Aug 24, 2022, 07:37 AM IST
പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം,തിരിഞ്ഞു നോക്കാതെ വനംവകുപ്പ്

Synopsis

ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങൾ പോകേണ്ട എന്നാണ് വനം വകുപ്പ് പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു

തൃശൂർ : തൃശൂർ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. 25ലേറെ ആനക്കൂട്ടമാണ് റബർ തോട്ടത്തിൽ നില ഉറപ്പിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം നില ഉറപ്പിച്ചതോടെ തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ ആയിട്ടില്ല. റബർ തോട്ടത്തിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്

ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചു . എന്നാൽ വിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങൾ പോകേണ്ട എന്നാണ് വനം വകുപ്പ് പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ തുടർച്ചയായി കാട്ടാന കൂട്ടം ഇറങ്ങുന്നുണ്ട്

സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞു; സംഭവം തൃശ്ശൂരില്‍

കൊടകര വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറന്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്.  ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കം ചെയ്തു

വില്ല്കുന്ന് റിസേർവ് വനത്തോട് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ആന അപകടത്തിൽ പെട്ടത്.  തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ മുഖം കുത്തി വീഴുകയായിരുന്നു.

നാലുദിവസം മുമ്പ് കാട്ടാനകള്‍ ഈ സ്ഥലത്തെത്തി പന മറിച്ചിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പനമ്പട്ട തിന്നാന്‍ വരുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.  രാത്രിയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ വൈദ്യുതി വേലി കെട്ടാനെത്തിയ സ്ഥലം ഉടമ യോഹന്നാനാണ് ആന അപകടത്തില്‍ പെട്ടത് കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കി. ജെ സി ബി എത്തിച്ച് ആനയെ പുറത്തെടുത്ത് വനത്തിലേക്ക് മാറ്റി. കൂട്ടത്തിലുണ്ടായിരുന്ന ആനകള്‍ സമീപപ്രദേശത്ത് തന്നെയുണ്ടാകാമെന്ന ഭയത്തിലാണ് നാട്ടുകാര്‍. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍