കെഎസ്ആർടിസിയിൽ 2018ൽ പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് ആശ്വാസവാർത്ത; തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവ്, 50 ശതമാനം വേതനവും നൽകണം

Published : Feb 27, 2026, 06:34 PM IST
KSRTC M Pannel staffs

Synopsis

നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്.

തിരുവനന്തപുരം: കെഎസ്ആർടിസി 2018ൽ പിരിച്ചുവിട്ട 3055 എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ ഉത്തരവ്. നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്.

എംപാനൽ ജീവനക്കാർക്ക് ആശ്വാസവും കെഎസ്ആർടിസിക്ക് തിരിച്ചടിയുമാണ് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്‍റെ തീർപ്പ്. 2018ൽ പിഎസ്‍സി റാങ്ക് പട്ടിക വന്നതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെ തുട‍ർന്ന് പിരിച്ചുവിട്ട 3055 ജീവനക്കാരെ തിരിച്ചെടുക്കണം. അർഹരായവരെ സ്ഥിരപ്പെടുത്തണം. നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കണം. പിരിച്ചുവിട്ട സമയം മുതൽ ഇതുവരെയുളള 50 ശതമാനം വേതനം നൽകണം. സ്ഥിരപ്പെടുത്താൻ ഒഴിവില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടെ പകുതി നിയമനം എംപാനലുകാർക്കായി മാറ്റിവെക്കണം. കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ അഡ്വ. ലിജു സ്റ്റീഫൻ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഹൈക്കോടതിയാണ് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിക്കാൻ ഹർജിക്കാർക്ക് നിർദേശം നൽകിയത്. തിരിച്ചെടുക്കലും ഇതുവരെയുളള വേതനം നൽകലും കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. ഹൈക്കോടതി വിധിക്ക് എതിരായ ഉത്തരവായതിനാൽ നിയമോപദേശം തേടി തുടർനടപടിയെടുക്കാനാണ് കെഎസ്ആർടിസി തീരുമാനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം, ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് അതിവേഗം പരിഹാരം കാണണം: മലങ്കര കത്തോലിക്കാ സൂന്നഹദോസ്
'മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല'; തെരഞ്ഞെടുപ്പിൽ പിണറായി നയിക്കുമെന്ന് എംഎ ബേബി, മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക