യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പഞ്ചായത്തിലെ താത്കാലിക നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമായാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

പാലക്കാട്: പാലക്കാട് ആനക്കര പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫിന്‍റെ അവിശ്വാസം പാസായി. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പഞ്ചായത്തിലെ താത്കാലിക നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമായാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് - കോൺഗ്രസ് തർക്കമുണ്ടായിരുന്നു.

YouTube video player