ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

Published : Mar 19, 2024, 08:01 PM ISTUpdated : Mar 19, 2024, 08:02 PM IST
ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തി;  മുൻ ജീവനക്കാരൻ അറസ്റ്റിൽ

Synopsis

വെള്ളൂർ സ്വദേശി വിഷ്ണു കെ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന വിഷ്ണു 24 ലക്ഷം രൂപയാണ് വെട്ടിച്ചത്.

കോട്ടയം: ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള അമ്പലത്തിൽ നിന്ന് ലക്ഷങ്ങള്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കരിപ്പാടം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ വിഷ്ണു കെ ബാബു (31) എന്നയാളെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന വിഷ്ണു 24 ലക്ഷം രൂപയാണ് വെട്ടിച്ചത്.

വിഷ്ണു 2019 മുതൽ 2022 വരെ സബ് ഗ്രൂപ്പ് ഓഫീസറായി ജോലി ചെയ്ത് വന്നിരുന്ന തിരുപൂരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജനങ്ങളിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്നും ദേവസ്വം ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ ലക്ഷങ്ങൾ തിരിമറി നടത്തുകയായിരുന്നു. അധികൃതർ നടത്തിയ ഓഡിറ്റിങ്ങിൽ ഏകദേശം 24 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും, പ്രാഥമികാന്വേഷണത്തിലും പത്ത് ലക്ഷത്തിലധികം രൂപ ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ സുദർശനൻ, അജി, സി.പി.ഓ മാരായ ബിജു, രാധാകൃഷ്ണൻ, അജ്മൽ, ലക്ഷ്മി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു