പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി: നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തുന്നത് സംഘടനാരീതിയല്ല; വിശദമായി പരിശോധിക്കുമെന്ന് ഇ എൻ സുരേഷ് ബാബു

Published : May 19, 2026, 10:45 AM IST
cpm flag

Synopsis

സിപിഎമ്മിലെ പൊട്ടിത്തെറിയിൽ പരസ്യ പ്രതികരണം നടത്തിയതിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇക്കാര്യം പാർട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: പാലക്കാട്ടെ സിപിഎമ്മിലെ പൊട്ടിത്തെറിയിൽ പരസ്യ പ്രതികരണം നടത്തിയതിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. നേതൃത്വത്തിനെതിരെയായിരുന്നു പരസ്യ പ്രതികരണം നടത്തിയത്. പാർട്ടി അംഗങ്ങൾക്ക് പാർട്ടി ഫോറത്തിൽ ഇരുന്ന് നേതാക്കളെ വിമർശിക്കാമെന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തി വിമർശിക്കുന്നത് സംഘടനാരീതി അല്ലെന്നും ഇ എൻ സുരേഷ് ബാബു വിമർശിച്ചു. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം ആയിരുന്ന അബ്ദുൽ ഷുക്കൂർ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു. നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതും ചിറ്റൂർ, തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ തോൽവിയും പാർട്ടി വിശദമായി പരിശോധിക്കുമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ലെന്ന് കെകെ ശൈലജ; 'ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹം'
സ്വർണ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം; ശബരിമലയിൽ പിഎസ് പ്രശാന്തിൻ്റെ കാലത്തെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ