മുട്ടിൽ മരംമുറി കള്ളപ്പണ ഇടപാട്: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മൊഴി ഇഡി രേഖപ്പെടുത്തി

By Web TeamFirst Published Aug 30, 2021, 7:03 PM IST
Highlights

മരംമുറിയിലെ കള്ളപ്പണ ഇടപാടിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി മൊഴി എടുത്തത്. രേഖകൾ സഹിതം 10 മണിയോടെ രഞ്ജിത്ത് കുമാർ എത്തി.

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാറിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് ഇന്ന് രേഖപ്പെടുത്തി. മരംമുറിയിലെ കള്ളപ്പണ ഇടപാടിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി മൊഴി എടുത്തത്. രേഖകൾ സഹിതം 10 മണിയോടെ രഞ്ജിത്ത് കുമാർ എത്തി.

മൊഴിയെടുക്കൽ ഉച്ച കഴിഞ്ഞും നീണ്ടു. ആരോപണത്തിന്‍റെ ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാർ. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടിൽ പങ്കാളികളായി എന്ന് ഇഡി വ്യക്തമാക്കുന്നുണ്ട്. അഗസ്റ്റിൻ സഹോദരങ്ങളടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 68 പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി അന്വേഷണം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!