നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത്; പ്രതികളുടെ 1.84 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

By Web TeamFirst Published Sep 11, 2020, 4:09 PM IST
Highlights

വീട്, അപ്പാര്‍ട്ട്മെന്‍റ്, ഭൂമി സ്ഥിരി നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഒരു കോടി 84 ലക്ഷം രൂപാ വില വരുന്ന സ്വത്തുകളാണിത്. 
 

കോഴിക്കോട്: 2013ലെ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിലെ പ്രതികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി. വീട്, അപ്പാര്‍ട്ട്മെന്‍റ്, ഭൂമി സ്ഥിരി നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഒരു കോടി 84 ലക്ഷം രൂപാ വില വരുന്ന സ്വത്തുകളാണിത്. 

ടി കെ ഫായിസിന്‍റെ ഭാര്യ പി സി ശബ്‍നയുടെ വടകരയിലെ വീട്,  മറ്റൊരു പ്രതി അഷ്റഫ്, സഹോദരന്‍ സുബൈർ, പങ്കാളി അബ്ദുൾ റഹിമെന്ന തങ്ങൾസ് റഹിം എന്നിവരുടെ പേരിലുള്ള കോഴിക്കോട്ടെ ഫ്ലാറ്റും സ്ഥലവുമാണ് കണ്ട് കെട്ടിയത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. 

click me!