കള്ളപ്പണക്കേസ്: കസ്റ്റഡിയിൽ വിട്ട ശിവകുമാറിനെ ഇന്ന് എൻഫോഴ്‍സ്മെന്‍റ് ചോദ്യം ചെയ്യും

Published : Sep 05, 2019, 06:46 AM ISTUpdated : Sep 05, 2019, 07:49 AM IST
കള്ളപ്പണക്കേസ്: കസ്റ്റഡിയിൽ വിട്ട ശിവകുമാറിനെ ഇന്ന് എൻഫോഴ്‍സ്മെന്‍റ് ചോദ്യം ചെയ്യും

Synopsis

നേരത്തെ നാല് ദിവസം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി നല്കിയില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിശദീകരണം

ദില്ലി: കള്ളപ്പണ കേസിൽ കർണ്ണാടകത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശിവകുമാറിനെ ഇന്നലെ ദില്ലി റോസ് അവന്യു കോടതി ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. 

നേരത്തെ നാല് ദിവസം ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി നല്കിയില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിശദീകരണം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഡി കെ ശിവകുമാറിനെ കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. 

ഡൽഹിയിലെ വസതിയിൽ നിന്ന് കണ്ടെടുത്ത എട്ടു കോടി രൂപ കള്ളപ്പണം ആണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ