സ്വർണക്കടത്ത് കേസ്: എൻഫോഴ്സ്മെന്റ് കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിച്ചു

By Web TeamFirst Published Aug 26, 2020, 1:53 PM IST
Highlights

സ്വപ്നയുടെ ബാങ്ക് ലോക്കറിന്റെ സംയുക്ത ഉടമയെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ അയ്യർ സമ്മതിച്ചതായാണ് വിവരം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് കോടതിയിൽ റിപ്പോർട്ട് നൽകി. സ്വപ്നയുടെ പേരിലെ ബാങ്ക് ലോക്കറിലുള്ള ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ തുകയല്ലെന്ന് തെളിയിക്കുന്ന ഒരു മൊഴി കൂടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുറത്തുവിട്ടു. കോടതിക്ക് ഇന്ന് നൽകിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നക്ക് കമ്മീഷൻ നൽകിയിട്ടില്ലന്ന് സെയ്ൻ വെൻഞ്ചഴ്സ് ഉടമ വിനോദ് മൊഴി നൽകിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. ബാങ്ക് ലോക്കറിന്റെ സംയുക്ത ഉടമയെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സുഹൃത്താണ് അയ്യർ.

click me!