
തൃശൂര്‍: അതിരപ്പിള്ളിയില്‍ (Athirappilly) ഇന്ന് എംഗല്‍സിന്റെ(Engels) വിവാഹത്തില്‍ (Marriage) പങ്കെടുക്കാന്‍ മാര്‍ക്‌സ് (Marx) വിദേശത്തുനിന്ന് പറന്നെത്തും. മാര്‍ക്‌സിന് പുറമെ, ലെനിനും (Lenin) ഹോചിമിനും (Ho chi minh) വിവാഹത്തില്‍ പങ്കെടുക്കും. സംഭവം ഒരു കഥയായി തോന്നാമെങ്കിലും സത്യമാണ്. സിപിഎം (CPM) അതിരപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ ഏംഗല്‍സിന്റെ വിവാഹമാണ് ഇന്ന് നടക്കുന്നത്. ബിസ്മിതയാണ് വധു. ഏംഗല്‍സിന്റെ സഹോദരന്റെ പേരാണ് ലെനില്‍. ഹോചിമിനും മാര്‍ക്‌സും സുഹൃത്തുക്കള്‍. മാര്‍ക്‌സ് വിദേശത്തുനിന്നാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്. അതിരപ്പിള്ളി അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹം.
സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് മക്കള്‍ ജനിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്‌സ്, ഹോചിമിന്‍ എന്നിവരുടെ പേര് നല്‍കിയത്. പിന്നീട് സിപിഎം പ്രവര്‍ത്തകനും ഔസേപ്പിന്റെ സുഹൃത്തുമായ കുറ്റിക്കാരന്‍ തോമസും ഇതേ പാത പിന്തുടര്‍ന്ന് മക്കള്‍ക്ക് ഏംഗല്‍സ് എന്നും ലെനിന്‍ എന്നും പേരിട്ടു. ഏംഗല്‍സ് സിപിഎം അതിരപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗമാണ്. മറ്റുള്ളവരെല്ലാം അടിയുറച്ച സിപിഎം അനുഭാവികളും പ്രവര്‍ത്തകരും.
വിവാഹക്ഷണക്കത്തില്‍ ലോക്കല്‍ സെക്രട്ടറി കെ എസ് സതീഷ്‌കുമാര്‍ ക്ഷണിച്ചിരിക്കുന്നത്. ഏരിയാ സെക്രട്ടറി കെഎസ് അശോകനാണ് വിവാഹമാല എടുത്തു നല്‍കുന്നത്. ഏതായാലും ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒത്തുകൂടുന്ന അപൂര്‍വ സംഗമമായി വിവാഹ വേദി മാറുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam