
കൊച്ചി: കോണ്‍ട്രാക്ട് ലൈസന്‍സിന് കൈക്കൂലി വാങ്ങുന്നതിനിടെ ജലസേചന വകുപ്പ് എഞ്ചിനീയര്‍ വിജിലന്‍സിന്‍റെ പിടിയിലായി. ഇടമലയാര്‍ ജലസേചന പദ്ധതിയുടെ അങ്കമാലി ഓഫിസിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വില്‍സന്‍ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്‍റെ കെണിയില്‍ വീണത്. ഇടമലയാര്‍ ജലസേചന പദ്ധതിയുടെ അങ്കമാലി ഓഫിസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആണ് പി.എം.വില്‍സന്‍. സി ക്ലാസ് കരാറുകാരന് കോണ്‍ട്രാക്ട് ലൈസന്‍സ് നല്‍കാന്‍ വില്‍സന്‍ ആവശ്യപ്പെട്ടത് ഇരുപത്തി അയ്യായിരം രൂപയാണ്. വിജിലന്‍സ് കൊച്ചി യൂണിറ്റിനെ സമീപിച്ച കരാറുകാരന്‍ വിജിലന്‍സ് നല്‍കിയ പതിനയ്യായിരം രൂപയുമായി വില്‍സനെ സമീപിച്ചു. വില്‍സന്‍ കാശു വാങ്ങി. പിന്നാലെ പിടിയും വീണു. നേരത്തെ തന്നെ കൈക്കൂലി ആരോപണങ്ങള്‍ നേരിട്ടിരുന്ന ആളാണ് വില്‍സനെന്ന് വിജിലന്‍സ് പറയുന്നു. എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം.വര്‍ഗീസിന്‍റെ നേതൃത്വത്തിലുളള സംഘമാണ് എന്‍ജിനീയറെ കുടുക്കിയത്.