ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തുറക്കുന്നത് വൈകും; രണ്ടാംഘട്ട മന്ത്രിതല ചര്‍ച്ചയിലും തീരുമാനമായില്ല

By Web TeamFirst Published Jan 20, 2021, 9:18 PM IST
Highlights

ഫെബ്രുവരി 19 നുള്ള ബോർഡ് യോഗത്തിന് ശേഷം തീരുമാനം എന്ന് താപ്പാർ കമ്പനി സിഇഓ അറിയിച്ചു. ഫെബ്രുവരി 24 ന് വീണ്ടും  ചർച്ച നടത്തും. 

തിരുവനന്തപുരം: രണ്ടാംഘട്ട മന്ത്രിതല ചർച്ചയിലും തിരുവനന്തപുരം വേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി തുറക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഫെബ്രുവരി 19 ന് നടക്കുന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാം എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി . ഫെബ്രുവരി 24 ന് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ തൊഴിലാളി സംഘടനകളുമായി കമ്പനി അധികൃതർ വീണ്ടും ചർച്ച നടത്തും. 

തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി തുക അനുവദിക്കുന്നതിലും ആത്മഹത്യ ചെയ്ത പ്രബുല്ല കുമാറിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും തീരുമാനം പിന്നീടെന്നും യോഗത്തിൽ കമ്പനി പ്രതിനിധികൾ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ് ചൂണ്ടിക്കാട്ടി  164 ദിവസമായി കമ്പനി അടച്ചിട്ടിരിക്കുകയാണ്.

click me!