ദേശീയപാത നിർമാണം: സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ കത്ത്

Published : Jul 29, 2024, 12:25 PM ISTUpdated : Jul 29, 2024, 12:32 PM IST
ദേശീയപാത നിർമാണം: സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ കത്ത്

Synopsis

സുരക്ഷ ഉറപ്പാക്കാൻ  വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം.ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന്  ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു. ദേശീയപാത 66 നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കാൻ  വിദഗ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം.

ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ  നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ്  ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്. ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം. തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമാണെന്ന് ഉറപ്പു വരുത്തണം. നേരത്തെ പദ്ധതി അവലോകന യോഗത്തിലും സുരക്ഷ ഉറപ്പാക്കാൻ മന്ത്രി അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തയച്ചത്

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം