72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല, നിസ്കാര മുറി അനുവദിക്കാനാകില്ലെന്ന് നിര്‍മല കോളേജ്

Published : Jul 29, 2024, 11:56 AM ISTUpdated : Jul 29, 2024, 12:03 PM IST
72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല, നിസ്കാര മുറി അനുവദിക്കാനാകില്ലെന്ന്  നിര്‍മല കോളേജ്

Synopsis

ഇത്ര കാലം പുലർത്തിപ്പോന്ന നിലപാട് തന്നെ കോളജ് തുടരും..കുട്ടികളെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഫാദർ.ജസ്റ്റിൻ കെ. കുര്യാക്കോസ്  

മുവറ്റുപുഴ: നിര്‍മല കോളേജില്‍ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് പറഞ്ഞു. തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം.പ്രാർഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ കത്ത് നൽകിയിരുന്നു.

72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല.ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടു തന്നെ കോളജ് തുടരും. വിദ്യാർഥികൾ പെട്ടെന്നുള്ള ഒരു പ്രതികരണമായാവാം പ്രതിഷേധിച്ചത്. കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ  ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

നിർമ്മല കോളേജിൽ പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ സമരം നടത്തിയെന്നത് വ്യാജപ്രചാരണം: എസ്എഫ്ഐ
    
    

 

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍