
തിരൂര്‍: വിജ്ഞാനവും ആനന്ദവും സമ്മാനിച്ച് തിരൂരില്‍ നടന്ന എന്റെ കേരളം' മെഗാ മേളയ്ക്ക് ഇന്ന് സമാപനം. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ഗ്രൌണ്ടിലും എസ് എസ് എം പോളിടെക്ക്നിക് കോളേജ് ഗ്രൌണ്ടിലും നടന്ന തുടങ്ങിയ പ്രദര്‍ശന- വിപണന- ഭക്ഷ്യ മെഗാമേളയില്‍ പങ്കെടുക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. കായിക മന്ത്രി വി അബ്ദുറഹിമാനാണ് കഴിഞ്ഞ പത്തിന് മേള ഉദ്ഘാടനം ചെയ്തത്.
ആയിരങ്ങള്‍ക്ക് രാവും പകലും സന്തോഷ നിമിഷങ്ങള്‍ ഒരുക്കിയ മെഗാമേള നാടിന്റെ ഉത്സവമായി. മെയ് 10ന് തുടങ്ങിയ പ്രദര്‍ശന- വിപണന- ഭക്ഷ്യ മെഗാമേളയില്‍ ഇതിനകം ഭാഗമായത് ആയിരങ്ങളാണ്. സ്ത്രീകളും കുട്ടികളുമടക്കം മേളയിലേക്ക് ഒഴുകിയെത്തി. വേനല്‍ അവധിക്കാലത്തെ മേള സ്‌കൂള്‍,- കോളേജ് വിദ്യാര്‍ഥികളും യുവജനങ്ങളും ഏറെ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. വെള്ളി രാത്രി എഴിന് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സംഘവും സൂഫി സംഗീതാസ്വാദകരുടെ മനസ്സുകളില്‍ കുളിര്‍മഴ പെയ്യിക്കും.
കുടുംബശ്രീയുടെ കരകൗശല വില്‍പ്പന ശാലകളും ഫുഡ് സ്റ്റാളും സജീവമായി. നിലമ്പൂരിലെ ഗോത്രവിഭാഗങ്ങളുടെ വനവിഭവങ്ങള്‍, ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത വാദ്യോപകരണങ്ങള്‍, അച്ചാറുകള്‍, തേന്‍, ഗോത്ര മേഖലയിലെ തനത് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന നങ്കമോട സ്റ്റാളും പ്രദര്‍ശനത്തിലെ മുഖ്യാകര്‍ഷകങ്ങളായിരുന്നു. പ്രദര്‍ശനത്തിനെത്തുന്നവരെ സജീവമാക്കുന്നതിനായി ഓരോ വകുപ്പും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 'ജീവിതം ലഹരിയാക്കൂ' എന്ന സന്ദേശം കുട്ടികളിലെത്തിക്കുന്നതിനായി എക്‌സൈസ് വകുപ്പ് ഒരുക്കിയ അമ്പെയ്ത്ത് മത്സരവും പ്രദര്‍ശനത്തിലെത്തുന്ന കുട്ടികള്‍ക്ക് പ്രിയമേറുകയാണ്.
ആരോഗ്യ വകുപ്പിന്റെ 'ഏകലോകം ഏകാരോഗ്യം' സെമിനാറും ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സംഘടിപ്പിച്ച 'ആന്റിബയോട്ടിക് സാക്ഷര കേരളം 2023 എന്ത്, എന്തിന്, എങ്ങനെ?' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പത്താം തീയതി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ അവതരിപ്പിച്ച സംഗീത നിശ അരങ്ങേറി. പതിനൊന്ന് കനല്‍ തിരുവാലിയുടെ നാടന്‍ പാട്ടും ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ഭാവന ദിക്ഷിതും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി. പന്ത്രണ്ടിന് പ്രദീപ് നിലമ്പൂരും സംഘവും അവതരിപ്പിച്ച മാജിക് ഷോയും സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും അവതരിപ്പിച്ച സൂഫി സംഗീതവും വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സമാപന ദിനമായ ഇന്ന് കണ്ണൂര്‍ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ് അരങ്ങേറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam