എന്‍റെ കേരളം മേള തിരുവനന്തപുരം കനകക്കുന്നിൽ മെയ് 27 വരെ

Published : May 20, 2023, 05:39 PM IST
എന്‍റെ കേരളം മേള തിരുവനന്തപുരം കനകക്കുന്നിൽ മെയ് 27 വരെ

Synopsis

250 ഓളം പ്രദർശന വിപണന സർവ്വീസ് സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ഭാഗമാണ്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായ 'എന്‍റെ കേരളം' മെഗാപ്രദർശന വിപണന ഭക്ഷ്യമേള തിരുവനന്തപുരത്ത് മെയ് 20 മുതൽ 27 വരെ നടക്കും. കനകക്കുന്നിലാണ് പരിപാടികൾ. വ്യത്യസ്തതയാർന്ന 250 ഓളം പ്രദർശന വിപണന സർവ്വീസ് സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.

പ്രധാന കലാപരിപാടികൾ - മെയ് 20 വൈകീട്ട് 7.30 മുതല്‍ എം.ജി ശ്രീകുമാർ 'മ്യൂസിക്കൽ നൈറ്റ്'. മെയ് 21 വൈകീട്ട് 7.30 മുതല്‍ ഉറുമി മ്യൂസിക് ബാൻഡ് പ്രകടനം നടത്തും. മെയ് 22 വൈകീട്ട് 6.30 മുതല്‍ റോഷിൻ ദാസ് സോളോ അൺപ്ലഗ്ഡ്, വൈകീട്ട് 7.30-ന് കനൽ ബാൻഡ്. 

മെയ് 23 വൈകീട്ട് 7.30 മുതൽ രൂപ രേവതി ഷോ - ഇന്ത്യൻ ഫ്യൂഷൻ വിത്ത് വയലിൻ. മെയ് 24 വൈകീട്ട് 6.30 മുതൽ അപർണ രാജീവ് സംഗീത പരിപാടി. വൈകീട്ട് 7.30 മുതല്‍ ഗോൾഡൻ വോയിസ് ഫ്യൂഷൻ. മെയ് 25 വൈകീട്ട് ആറിന് നാടകം - കിഡ്‌സ്, 7.30 മുതല്‍ രാജലക്ഷ്മി മ്യൂസിക്കൽ നൈറ്റ്. മെയ് 26 വൈകീട്ട് 7.30 മുതല്‍ ഭദ്ര റെജി മ്യൂസിക് ബാൻഡ്. മെയ് 27 വൈകീട്ട് 7.30 മുതൽ ഊരാളി ബാൻഡ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ