ചപ്പാത്തി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി; സംരംഭകയ്ക്ക് ദാരുണാന്ത്യം, മരിച്ചത് മുവാറ്റുപുഴ സ്വദേശിനി

Published : Aug 11, 2026, 07:42 AM IST
Chapati Machine Accident

Synopsis

ചപ്പാത്തി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ റെജിമോൾ ജസ്റ്റിൻ ആണ് മരിച്ചത്.

കൊച്ചി: ചപ്പാത്തി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ റെജിമോൾ ജസ്റ്റിൻ ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. ശബ്ദം കേട്ട് മകൻ ഓടിയെത്തിയപ്പോഴാണ് കൈ കുടുങ്ങിയ നിലയിൽ റെജിമോളെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ മരണത്തിന് പിന്നാലെയാണ് റെജിമോൾ ചപ്പാത്തി കട തുടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ