
കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ണൂരിലെ ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡിലാണ് പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം ഈ പ്രദേശത്ത് കൂടിയ സാഹചര്യത്തിലാണ് 20.4.21 മുതൽ 30.4.21 വരെ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടൊപ്പം പറശ്ശിനി മടപ്പുരയ്ക്ക് സമീപത്തെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും 30.4.21 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam