പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എൻ കെ സുകുമാരൻ നായർ അന്തരിച്ചു

Published : Feb 27, 2021, 11:09 PM IST
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എൻ കെ സുകുമാരൻ നായർ അന്തരിച്ചു

Synopsis

സുകുമാരൻ നായരുടെ സജീവമായ ഇടപെടലുകളെ തുടർന്നാണ് പമ്പ നദിയുടെ സംരക്ഷണത്തിനായി പമ്പ ആക്ഷൻ‌ പ്ലാനിന് രൂപം നൽകിയത്...

തിരുവനന്തപുരം: മുഖ പരിസ്ഥിതി പ്രവർത്തകനും പമ്പ സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ എൻ കെ സുകുമാരൻ നായർ (80) അന്തരിച്ചു. സംസ്ക്കാരം നാളെ വൈകിട്ട് 3ന് നടക്കും. വന മിത്ര, പരിസ്ഥിതി മിത്ര അടക്കം നിരവധി പുരസ്‌കാരം നേടിയിട്ടുണ്ട് ഇദ്ദേഹം. 

സുകുമാരൻ നായരുടെ സജീവമായ ഇടപെടലുകളെ തുടർന്നാണ് പമ്പ നദിയുടെ സംരക്ഷണത്തിനായി പമ്പ ആക്ഷൻ‌ പ്ലാനിന് രൂപം നൽകിയത്. പൂവത്തൂരിലെ പരിസ്ഥിതി പഠന കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും അ​ദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ സുശീല, മക്കൾ : എസ് അനിൽ, ഡോ എസ് അമ്പിളി. മരുമക്കൾ: ഡോ. ജി ​ഗോപകുമാർ, ഡോ. ദീപ എ കാരണവർ.
 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ