വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് ട്രാക്കിലേക്ക്; പാരിസ്ഥിതിക അനുമതി ലഭിച്ചു, ഇനി വേണ്ടത് കേന്ദ്ര കാബിനറ്റ് അനുമതി കൂടി

Published : Aug 13, 2026, 08:25 PM IST
vizhinjam

Synopsis

വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ഇനി കേന്ദ്ര കാബിനറ്റ് അനുമതി കൂടി ലഭിച്ചാൽ മതിയാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്.

തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇനി കേന്ദ്ര കാബിനറ്റ് അനുമതി കൂടി ലഭിച്ചാൽ മതിയാകും. ഔട്ടർ റിങ് റോഡ് ട്രാക്കിലേക്ക് എത്തുന്നത് വിഴിഞ്ഞത് നിന്നുള്ള ചരക്ക് നീക്കത്തിൽ നിർണ്ണായക കുതിപ്പാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്.

ഔട്ടർ റിങ് റോഡിനായി ഇതുവരെ 100 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. പതിനൊന്ന് വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തിരുന്നത്. ഭൂമി കൊടുത്തവരുടെ ദുരവസ്ഥ എഷ്യാനെറ്റ് ന്യൂസ് പലതവണ പുറത്തു കൊണ്ട് വന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്
സുകുമാരൻ നായർക്കെതിരായ വിമർശനം: ഗണേഷ് കുമാറിനെ കരയോഗത്തിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ