കോൺ​ഗ്രസുകാ‍ർ വരാത്തത് കൊണ്ട് പാ‍ർട്ടി കോൺ​ഗ്രസ് തക‍ർന്നു പോകില്ല: ഇ.പി.ജയരാജൻ

Published : Mar 22, 2022, 11:18 AM IST
കോൺ​ഗ്രസുകാ‍ർ വരാത്തത് കൊണ്ട് പാ‍ർട്ടി കോൺ​ഗ്രസ് തക‍ർന്നു പോകില്ല: ഇ.പി.ജയരാജൻ

Synopsis

കെ റെയിൽ വന്നാൽ അതിൽ ആദ്യം കയറുക കോൺ​ഗ്രസ് നേതാക്കളായിരിക്കുമെന്നും കോൺ​ഗ്രസുകാ‍ർ വരാത്ത കാരണം കൊണ്ട് പാർട്ടി കോൺ​ഗ്രസ് തകർന്നു പോകില്ലെന്നും അവരോട് പോയി പണി നോക്കാൻ പറയണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു

കണ്ണൂർ: കെ റെയിലിനെതിരായ സമരത്തിൽ ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. സമരത്തിന് പിന്നിൽ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളത്. കോൺഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോൾ. മുസ്ലീം ലീഗിന്റെ തണലിൽ വളരുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഈ ഗതികെട്ട പാർട്ടിയോട് എന്ത്‌ പറയാനാണെന്നും ഇ.പി ജയരാജൻ ചോദിച്ചു.  

പ്രതിപക്ഷ നേതാവ് വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്‌ബിയെ എതിർത്ത കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്‌ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കെ റെയിൽ വന്നാൽ അതിൽ ആദ്യം കയറുക കോൺ​ഗ്രസ് നേതാക്കളായിരിക്കുമെന്നും കോൺ​ഗ്രസുകാ‍ർ വരാത്ത കാരണം കൊണ്ട് പാർട്ടി കോൺ​ഗ്രസ് തകർന്നു പോകില്ലെന്നും അവരോട് പോയി പണി നോക്കാൻ പറയണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.  
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ