വാഹനാപകടത്തിൽ വ്യാപാരി മരിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ; അപകടമെന്ന പ്രാഥമിക നി​ഗമനത്തിൽ പൊലീസ്

Published : Mar 22, 2022, 10:08 AM ISTUpdated : Mar 22, 2022, 12:04 PM IST
വാഹനാപകടത്തിൽ വ്യാപാരി മരിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ; അപകടമെന്ന പ്രാഥമിക നി​ഗമനത്തിൽ പൊലീസ്

Synopsis

 അപകടസമയത്ത് മറ്റൊരു വാഹനം അവിടെ എത്തിയെന്ന് നാട്ടുകാർ പറയുന്നുണ്ട്. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസായിരുന്നു

തിരുവനന്തപുരം: കിളിമാനൂരിൽ (kilimanoor)വ്യാപാരി (trader)ബൈക്ക് അപകടത്തിൽ (bike accident)മരിച്ചു(died). കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസായിരുന്നു. മരണത്തിൽ ദുരൂഹത (mystery)ഉണ്ടെന്ന് ആരോപണം ഉയർന്നു. ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞതിനെ തുടർ‌ന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിശോധനക്ക് ശേഷം ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന കാര്യം ഡോക്ടർമാർ അറിയിച്ചത് ‌. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ. അപകടസമയത്ത് മറ്റൊരു വാഹനം അവിടെ എത്തിയെന്ന് നാട്ടുകാർ പറയുന്നുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

എന്നാൽ അപകട മരണം തന്നെയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം വിശദ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മൊഴി മാറ്റി നൽകാൻ പറഞ്ഞു, നീതി ലഭിച്ചില്ല', പൊലീസ് സ്റ്റേഷന് മുന്നിൽ ശവപ്പെട്ടിയുമായി സമരം നടത്തി ഒരു കുടുംബം
പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം