രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ല, എല്ലാം വിഡി സതീശന് എഴുതി തരാമെന്ന് ഇപി ജയരാജന്‍റെ പരിഹാസം

Published : Mar 17, 2024, 11:15 AM ISTUpdated : Mar 17, 2024, 02:47 PM IST
രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ല, എല്ലാം  വിഡി സതീശന് എഴുതി തരാമെന്ന് ഇപി ജയരാജന്‍റെ പരിഹാസം

Synopsis

രാജീവിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രം. ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ  ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും പരിഹാസം

കണ്ണൂര്‍: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്.രാജീവ്‌ ചന്ദ്രശേഖറിനെ  അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രം.ഫോണിലും സംസാരിച്ചിട്ടില്ല.തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്.മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം.ഭാര്യക്ക് വൈദേകം രിസോര്‍ട്ടില്‍ ഷെയറുണ്ട്..എന്നാല്‍  ബിസിനസൊന്നുമില്ല.തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ  ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല.നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും അദ്ദേഹം പറഞ്ഞു.

 

24 ന്യൂസിന് എതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകും.വിദേശത്തു  കോടികളുടെ ബിസിനസ് ഉണ്ടെന്നു വാർത്ത നൽകി.ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്.ഡിജിപിക്ക് പരാതി നൽകി.അതിൽ നടപടി വരാൻ പോവുകയാണ്.കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപിജയരാജന്‍ പറഞ്ഞു
 

ബിജെപി സ്ഥാനാർത്ഥികൾ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണ്.കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്.തോൽക്കാൻ ബിജെപി സ്ഥാനാര്‍ത്ഥികളെ കൊണ്ടുനിർത്തുമോ.അവർ എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു.മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

PREV
Read more Articles on
click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: മറുപടി നൽകാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സർക്കാർ
കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ